" വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും"
നാം സ്തിരമായി കേള്‍ക്കുന്നതാണിതു.. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവും വിജ്നാനവും പകരുനതിനോടൊപ്പം തന്നെ, ഒരു നല്ല വിനോദോപാധി കൂടിയാണതു.
എന്നാല്‍ വിഷ്വല്‍ മാധ്യമങ്ങളുടെയും ഇന്റര്‍ നെറ്റിന്റെയും കടന്നുകയറ്റം ഇന്നിന്റെ വായനയെ സാരമായി ബാധിച്ചിരിക്കുന്നു എന്നതു വേദനാജനകമാണു.
ആശാന്റെയും ഉള്ളൂരിന്റെയും നാട്ടുകാര്‍ ഇന്ന് വിഡ്ഡിപ്പെട്ടിയില്‍ മലയാളം 'കുരച്ചു കുരച്ചു അരിയുന്ന' അവതാരികമാര്‍ക്കു അറ്റിമപെട്ടിരിക്കുന്നു. നാലുകെട്ടിനെ ഗ്രഹാതുരത്ത്വം തുളുംബുന്ന തറവാടായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലയാളികള്‍ ബംഗാള്‍ കടുവകളെക്കാള്‍ കുറഞ്ഞു വരുന്നു.
ഈ പശ്ചാത്തലത്തിലാണു വായനാദിനതിന്റെ പ്രസക്തി വെളിവാകുന്നത്.കേരള ഗ്രന്ധ ശാല സംഘ ത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും KANFED സ്താപകനുമായ ശ്രി. പി.എന്‍.പണിക്കരുടെ ഓര്‍മയില്‍ ഇന്നു കേരളം വായനാ ദിനമായി ആചരിക്കുന്നു.
വായനാ ശീലം വളര്‍ത്തുന്നടോപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാനും ഈ ദിവസം പ്രയോജനപ്പെടുത്താം.
Thursday, June 19, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment